നാട്ടിന്‍പുറം ലൈവ്പൈങ്ങോട്ടൂര്‍മൂവാറ്റുപുഴ

സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിൻ്റെ ഭാഗമായി കടവൂർ ഗവൺമെൻ്റ് എൽ.പി. സ്കൂളിൽ ശുചീകരണം നടത്തി

കടവൂർ: സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിൻ്റെ ഭാഗമായി കടവൂർ ഗവൺമെൻ്റ് എൽ.പി. സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾ വാർഡ് മെമ്പർ സിസി ജെയ്സൺ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ശ്രീനാരായണ ഗുരു കോളജ് ഓഫ് ആർട്സ് &സയൻസ് നാഷണൽ സർവീസ് സ്കീം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി,പി എൻ രാമകൃഷ്ണൻ നായർ സ്മാരക വായനശാല തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതത്വം നൽകി.ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സീമ സിബി , വാർഡ് മെമ്പർ ജിജി ഷിജു ,പ്രോഗ്രാം ഓഫീസർ അമൃത പി. യു . പ്രധാനാ അധ്യാപിക കെ കെ സതി , ഹെൽത്ത് ഇൻസ്പെക്ടർ അരുൺകുമാർ എം കെ ,എൻപി ടി എ പ്രസിഡൻ്റ് റോബിൻ എബ്രഹാം അധ്യാപക അനധ്യാപക രക്ഷാകർതൃ അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു

Back to top button
error: Content is protected !!