കടാതി സെന്‍റ്. പീറ്റേഴ്സ് ആന്‍റ് സെന്‍റ്. പോള്‍സ് യാക്കോബായ സുറിയാനി പള്ളിയിൽ 146-ാമത് പ്രതിഷ്ഠാ പെരുന്നാളിന് കൊടിയേറി.

 

മൂവാറ്റുപുഴ: കടാതി സെന്‍റ് പീറ്റേഴ്സ് ആന്‍റ് സെന്‍റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയിൽ 146-ാമത് പ്രതിഷ്ഠാ പെരുന്നാളിന് കൊടിയേറി. വികാരി ജോര്‍ജ്ജ് മാന്തോട്ടം കോര്‍ എപ്പിസ്കോപ്പ കൊടിയേറ്റി. ജനുവരി 2 ന് രാവിലെ ഏഴിന് പ്രഭാത പ്രാര്‍ത്ഥന, 7.30 ന് വി. കുര്‍ബ്ബാന ഫാ. മെജോ ജോര്‍ജ്ജ് മൂഴയില്‍, വൈകിട്ട് 6.30ന് സന്ധ്യാപ്രാര്‍ത്ഥന. നാളെ രാവിലെ 6.30ന് പ്രഭാത പ്രാര്‍ത്ഥന, 7-ന് വി. കുര്‍ബ്ബാന ഫാ. ജോബി വര്‍ഗീസ് ഊര്‍പ്പായില്‍, 8.30-ന് വി. കുര്‍ബ്ബാന ഫാ. എല്‍ദോസ് സി.യു. ചിറ്റേത്ത്, വൈകിട്ട് 7-ന് സന്ധ്യാപ്രാര്‍ത്ഥന 8.00ന് പ്രദക്ഷിണം പാംകുളങ്ങര സ്ലീബ മോര്‍ ഒസ്താത്തിയോസ് കുരിശുപള്ളിയിലേക്ക്. 4-ന് രാവിലെ 7-ന് പ്രഭാത പ്രാര്‍ത്ഥന, 7.30-ന് വി. കുര്‍ബ്ബാന ഫാ. ജേക്കബ്ബ് പൗലോസ് കൊച്ചുപറമ്പില്‍, വൈകിട്ട് 7-ന് സന്ധ്യാപ്രാര്‍ത്ഥന, 8.00ന് പ്രദക്ഷിണം അമ്പലംപടി മേക്കടമ്പ് കുരിശുംതൊട്ടിയിലേക്ക്. 5-ന് രാവിലെ 7.30-ന് പ്രഭാത പ്രാര്‍ത്ഥന, 8.30-ന് വി. മൂന്നിന്മേല്‍ കുര്‍ബ്ബാന ഫാ. മനു ബേബി പാലക്കാട്ട്, ഫാ. ബിജു വര്‍ക്കി കൊരട്ടിയില്‍, ഫാ. മൊവിന്‍ വര്‍ഗീസ് നര്‍ക്കിയില്‍ എന്നിവര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് മാര്‍ കൗമ പിതാവിന്‍റെ കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം. വൈകിട്ട് 7-ന് സന്ധ്യാപ്രാര്‍ത്ഥന, 8.00ന് പ്രദക്ഷിണം ഈസ്റ്റ് കടാതി സെന്‍റ് ജോര്‍ജ്ജ് കുരിശുപള്ളിയിലേക്ക്. സമാപനദിവസമായ 6-ന് രാവിലെ 7-ന് പ്രഭാതപ്രാര്‍ത്ഥന, 8-ന് ദനഹ ശുശ്രൂഷ, 9-ന് വി. കുര്‍ബ്ബാന, 11-ന് പ്രദക്ഷിണം തുടര്‍ന്ന് വഴിപാട് ലേലം, കൊടിയിറക്ക്.

Back to top button
error: Content is protected !!