കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് റാലിയുടെ പ്രചരണാര്‍ത്ഥം മൂവാറ്റുപുഴയില്‍ കാല്‍നട പ്രചാരണ ജാഥ നടത്തി

മൂവാറ്റുപുഴ: ഡല്‍ഹിയില്‍ നടത്തുന്ന കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് റാലിയുടെ പ്രചരണാര്‍ത്ഥം മൂവാറ്റുപുഴയില്‍ കാല്‍നട പ്രചാരണ ജാഥ നടത്തി.
കേരള കര്‍ഷകസംഘം, കെഎസ്‌കെടിയു, സിഐടിയു പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ജാഥ നടത്തിയത്.കെ ജി അനില്‍കുമാര്‍ ക്യാപ്റ്റനായ ജാഥ വാഴപ്പിള്ളി കവലയില്‍ നിന്ന് തുടങ്ങി. കേരള കര്‍ഷകസംംഘം ഏരിയ സെക്രട്ടറി യു.ആര്‍ ബാബു ഉദ്ഘാടനം ചെയ്തു. ജാഥ നഗരം ചുറ്റി കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്‍ പരിസരത്ത് സമാപിച്ചു. സമാപന സമ്മേളനം സിപിഐ എം മുനിസിപ്പല്‍ സൗത്ത് ലോക്കല്‍ സെക്രട്ടറി പി.എം ഇബ്രാഹിം ഉദ്ഘാടനംം ചെയ്തു. ക്യാപ്റ്റന്‍ കെ.ജി അനില്‍കുമാര്‍, വൈസ് ക്യാപ്റ്റന്‍ ബിനു മണിയംംകുളം, ജാഥ മാനേജര്‍ പി ബി അജിത് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!