ജോയ്‌സ് ജോര്‍ജിന്റെമൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ മൂന്നാം ഘട്ട പൊതുപര്യടനം പൂര്‍ത്തിയായി

മൂവാറ്റുപുഴ:ഇടുക്കി പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.ജോയ്‌സ് ജോര്‍ജിന്റെമൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ മൂന്നാം ഘട്ട പൊതുപര്യടനം പൂര്‍ത്തിയായി. വൈകിട്ട് മൂന്നിന്ന് പായിപ്ര പഞ്ചായത്തിലെ കാര്‍ഷിക ഗ്രാമമായ മുളവൂര്‍ പൊന്നിരിക്കപ്പറമ്പില്‍ എത്തിയ സ്ഥാനാര്‍ത്ഥിയ്ക്ക് കാര്‍ഷിക ഉല്‍പന്നങ്ങള്‍ നല്‍കിയാണ് സ്വീകരിച്ചത്. മമ്മൂട്ടി സിനിമയായ കണ്ണൂര്‍ സ്‌ക്വാഡിന്റെ രചയിതാവും യുവസംവിധായകനുമായ മുഹമ്മദ്ഷാഫി സ്ഥാനാര്‍ഥിയെ സ്വീകരിച്ചു. പിഒ ജംഗ്ഷനില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളായ ഇരട്ട സഹോദരിമാര്‍ പൂജയും പുണ്യയും ചേര്‍ന്ന് ബോട്ടില്‍ ആര്‍ട്ടില്‍ തീര്‍ത്ത ജോയ്സ്സ്‌സ് ജോര്‍ജിന്റെ ചിത്രം നല്‍കി സ്വീകരിച്ചു.

മുളവൂര്‍ ചിറപ്പടിയും കഴിഞ്ഞ് കിഴക്കേകടവില്‍ എത്തിയപ്പോള്‍ ബാലസംഘം കുട്ടികള്‍ കമ്മൂണിസ്റ്റ് മാനിഫെസ്റ്റോ ഉള്‍പ്പെടെയുള്ള പുസ്തകങ്ങളും പൂച്ചെണ്ട് നല്‍കിയും നല്‍കി സ്വീകരിച്ചു. തുടര്‍ന്ന് ആട്ടായം, പെരുമറ്റത്തുമായിരുന്നു സ്വീകരണം.ആവോലി പഞ്ചായത്തിലെ ആനിക്കാട് ചിറപ്പടി, അടൂപ്പറമ്പ് എന്നിവിടങ്ങളില്‍ കര്‍ഷകര്‍, വ്യാപാരികള്‍, സ്ത്രീകള്‍ ഉള്‍പ്പെടെ നൂറ് കണക്കിന് ആളുകള്‍ സ്വീകരിയ്ക്കാനെത്തി.തുടര്‍ന്ന് രണ്ടാര്‍ കോട്ടപ്പുറം, കിഴക്കേക്കര കാട്ടുകണ്ടം കവലയിലുമായിരുന്നു പര്യടനം. മൂവാറ്റുപുഴ നഗരസഭയിലെ ചാലിക്കടവില്‍ നിന്ന് തുടങ്ങിയ പര്യടനത്തിന് ശേഷം ഈസ്റ്റ് ഹൈസ്‌ക്കൂള്‍, പുല്‍പ്പറമ്പിലുമെത്തിയ സ്ഥാനാര്‍ഥിയെ വിജയാശംസ നല്‍കി വോട്ടര്‍മാര്‍ വരവേറ്റു. മൂവാറ്റുപുഴ എസ്എന്‍ഡിപി കവലയില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഉജ്വല സ്വീകരണം നല്‍കി.തുടര്‍ന്ന് മാര്‍ക്കറ്റ്, വണ്‍വേ ജംഗ്ഷന്‍, കീച്ചേരിപ്പടി, ഉറവക്കുഴി, പുളിഞ്ചോട്, എകെജി നഗര്‍, വാഴപ്പിള്ളി, തീക്കൊള്ളിപ്പാറയിലേയും സ്വീകരണത്തിന് ശേഷം പര്യടനം കടാതി കുര്യന്‍ മലയില്‍ സമാപിച്ചു. സ്വീകരണ കേന്ദ്രങ്ങളില്‍ ഷാജി മുഹമ്മദ്, എല്‍ദോ എബ്രഹാം, എന്‍ അരുണ്‍, കെ എന്‍ ജയപ്രകാശ്, ജോളി പൊട്ടയ്ക്കല്‍, വി ആര്‍ ശാലിനി, എം എ സഹീര്‍, അനീഷ് എം മാത്യു, കെ എ നവാസ്, കെ കെ ശശി, എം പി ലാല്‍, ഫെബിന്‍ പി മൂസ, തുടങ്ങിയവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!