ദേവികുളം മണ്ഡലത്തില്‍ അവസാനഘട്ട പര്യടനം നടത്തി ജോയ്‌സ് ജോര്‍ജ്

പത്താം മൈല്‍ : പരസ്യപ്രചരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ ആവേശകരമാവുകയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോയ്‌സ് ജോര്‍ജിന്റെ പര്യടനം. സ്വീകരണപരിപാടികളില്‍ തിങ്ങി നിറഞ്ഞ ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്താണ് ജോയ്‌സ് ജോര്‍ജ് മുന്‍പോട്ട് പോവുന്നത്. ദേവികുളം മണ്ഡലത്തിലെ പത്താം മയിലില്‍ നിന്നാരംഭിച്ച പര്യടനം കേരള കോണ്‍ഗ്രസ് ബി സംസ്ഥാന ജനറല്‍ സെക്രെട്ടറി പോല്‍സണ്‍ ഉദ്ഘാടനം ചെയ്തു.എല്‍ഡിഎഫ് മേഖല കമ്മറ്റി ചെയര്‍മാന്‍ പി.എന്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു. മേഖല കണ്‍വീനര്‍ പി.പി സാബു, എല്‍ഡിഎഫ് നേതാക്കളായ കെ.വി ശശി, കെ.എം ഷാജി, ബിജു അഗസ്റ്റിന്‍ എന്നിവര്‍ പ്രസംഗിച്ചു. വാഴക്കുല നല്‍കിയാണ് സ്ഥാനാര്‍ഥിയെ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ഇരുമ്പുപാലം, മച്ചിപ്ലാവ് സ്‌കൂള്‍ പടി, ചാറ്റുപാറ, അടിമാലി ടൌണ്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തിയ സ്ഥാനാര്‍ഥത്ഥ ഇരുന്നൂര്‍ ഏക്കറിലേക്ക് പര്യടനത്തിനായി പോയി.

Back to top button
error: Content is protected !!