ജോ​സ് കെ. ​മാ​ണി രാ​ജി​വ​ച്ച് ഒ​ഴി​ഞ്ഞ രാ​ജ്യ​സ​ഭാ സീ​റ്റി​ലേ​ക്ക് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചു.

 

 

കൊച്ചി : നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നാ​യി കേ​ര​ളാ കോ​ൺ​ഗ്ര​സ് നേ​താ​വ് ജോ​സ് കെ. ​മാ​ണി രാ​ജി​വ​ച്ച് ഒ​ഴി​ഞ്ഞ രാ​ജ്യ​സ​ഭാ സീ​റ്റി​ലേ​ക്ക് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചു. ന​വം​ബ​ർ 29ന് ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ തീ​രു​മാ​നി​ച്ച​ത്.ന​വം​ബ​ർ 16നാ​ണ് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി. 17ന് ​സൂ​ഷ്മ പ​രി​ശോ​ധ​ന. 22 വ​രെ പ​ത്രി​ക പി​ൻ​വ​ലി​ക്കാം. 29ന് ​രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കീ​ട്ട് നാ​ലു വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്. വൈ​കീ​ട്ട് അ​ഞ്ചോ​ടെ വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കും.ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ലാ സീ​റ്റി​ൽ നി​ന്ന് മ​ത്സ​രി​ക്കു​ന്ന​തി​നാ​യാ​ണ് ജോ​സ് കെ. ​മാ​ണി രാ​ജ്യ​സ​ഭാ അം​ഗ​ത്വം രാ​ജി​വ​ച്ച​ത്. എ​ൽ​ഡി​എ​ഫി​നൊ​പ്പം ചേ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് യു​ഡി​എ​ഫി​നൊ​പ്പം നി​ന്ന് കി​ട്ടി​യ സീ​റ്റ് രാ​ജി വ​ച്ച​ത്.ആ​റ് മാ​സ​ത്തി​നു​ള്ളി​ൽ ഒ​ഴി​വ് നി​ക​ത്ത​ണം എ​ന്നാ​ണ് സാ​ധാ​ര​ണ​യു​ള്ള ന​ട​പ​ടി​യെ​ങ്കി​ലും കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് നീ​ട്ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. മു​ന്ന​ണി മാ​റി​യെ​ത്തി​യ ജോ​സി​ന് സീ​റ്റു ന​ൽ​കാ​നാ​ണ് സി​പി​എ​മ്മി​ന് താ​ത്പ​ര്യം. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.

Back to top button
error: Content is protected !!