ജോയിന്റ് കൗണ്‍സില്‍ സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍

മൂവാറ്റുപുഴ: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബര്‍ 26-ാം തീയതി ജോയിന്റ് കൗണ്‍സില്‍ നേതൃത്വത്തില്‍ നടക്കുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ മേഖല സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ സംസ്ഥാന കമ്മിറ്റി അംഗം പി. അജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഹുസൈന്‍പതുവന, ട്രഷറര്‍ കെ.കെ.ശ്രീജേഷ്, വനിത ജില്ലാ കമ്മിറ്റി അംഗം സന്ധ്യാ രാജി. എന്നിവര്‍ അഭിവാദ്യം ചെയ്തു. മേഖല വൈസ്പ്രസിഡന്റ് ഷാജി മോന്‍ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി അനൂപ് കുമാര്‍ എം.എസ് സ്വാഗതവും മേഖല ട്രഷറര്‍ സതീഷ് സത്യന്‍ നന്ദിയും പറഞ്ഞു

 

Back to top button
error: Content is protected !!