ഐ.എൻ.റ്റി.യു.സി ആവോലിയിൽ പ്രവർത്തനം ആരംഭിച്ചു.

മൂവാറ്റുപുഴ: ഐ.എൻ.റ്റി.യു.സി ആ വോലിയിൽ പ്രവർത്തനം ആരംഭിച്ചു. ഇതിന്റെ ഭാഗമായി മണ്ഡലം ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ പതാക ഉയർത്തലും തുടർന്ന് വ്യാപാര വ്യവസായ സ്ഥാപനങ്ങളിൽ തൊഴിൽ, കയറ്റിറക്ക് തൊഴിൽ ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസ് വിതരണവും നടന്നു. പ്രസിഡന്റ്‌ ആൽബിൻ കുര്യന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മിൽമ ചെയർമാനും ഐ. എൻ. റ്റി. യു. സി.  റീജിയണൽ പ്രസിഡന്റുമായ ജോൺ തെരുവത്ത് ഉദ്ഘാടനവും പതാക ഉയർത്തലും നിർവ്വഹിച്ചു. ഐ. എൻ. റ്റി. യു. സി. ആവോലി മണ്ഡലം റീജിയണൽ വൈസ് പ്രസിഡന്റും യൂത്ത് കോൺഗ്രസ്‌ ജില്ല സെക്രട്ടറിയുമായ ഷാൻ മുഹമ്മദ്‌, യുവജന വിഭാഗം ജില്ല ജനറൽ സെക്രട്ടറി ആൽബിൻ രാജു, യൂണിയൻ സെക്രട്ടറി സാബു വർഗീസ്, റീജിയണൽ സെക്രട്ടറി സിബി പി. സെബാസ്റ്റ്യൻ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ജോർജ് തെക്കുംപുറം, കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറി ബിജു മുളംകുഴി, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ റിയാദ് വി. എം., വാർഡ് മെമ്പർമാരായ ജോജി ജോസ്, ഷിബു ജോസ്, യൂത്ത് കോൺഗ്രസ്‌ നേതാവ് ഷെഫാൻ വി. സ്

എന്നിവർ പങ്കെടുത്തു.

Back to top button
error: Content is protected !!