മൂവാറ്റുപുഴയില്‍ നടന്ന മഴ അന്തര്‍ദേശീയ ചലച്ചിത്രോത്സവം സമാപിച്ചു.

 

മൂവാറ്റുപുഴ: നിര്‍മല കോളജില്‍ നടന്ന മഴ അന്തര്‍ദേശീയ ചലച്ചിത്രോത്സവം സമാപിച്ചു. വ്യത്യസ്ത വിഭാഗങ്ങളിലുള്ള മികച്ച ചലച്ചിത്രങ്ങള്‍ തെരഞ്ഞെടുത്തു. ചലച്ചിത്രനടന്‍ ടിനി ടോം പുരസ്‌കാരം സമ്മാനിച്ചു. ചടങ്ങില്‍ കോളേജ് മാനേജര്‍ മോണ്‍. പയസ് മലേക്കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. ബേര്‍ഡ്‌സ് ക്ലബ് ഇന്റര്‍നാഷണല്‍ സ്ഥാപകനും സംവിധായകനുമായ ജയരാജ് രണ്ടു ദിവസങ്ങളിലായി നടന്ന ചലച്ചിത്രോത്സവത്തിലെ ചിത്രങ്ങളെക്കുറിച്ച് അവലോകനം നടത്തി. സിപ്പല്‍ ഡോ. കെ.വി. തോമസ്, വൈസ് പ്രിന്‍സിപ്പല്‍ എ.ജെ. ഇമ്മാനുവല്‍ എന്നിവര്‍ പ്രസംഗിച്ചു. കോളജ് കാന്പസിന്റെ ഹരിതഭംഗി നിലനിര്‍ത്തുന്നതിനായി പ്രയത്‌നിക്കുന്ന പി.ഡി. ബാബുവിനെ ബേര്‍ഡ്‌സ് ക്ലബ് ഇന്റര്‍നാഷണല്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. കോളജ് ബര്‍സാര്‍ റവ. ഡോ. ജസ്റ്റിന്‍ കണ്ണാടന്‍, ബേര്‍ഡ്‌സ് ക്ലബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ബി.കെ. ബിന്ദു, സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ആര്‍. അഭിലാഷ്, അസി. പ്രഫ. ജിജി കെ. ജോസഫ് എന്നിവര്‍ ചടങ്ങിനു നേതൃത്വം നല്‍കി.

 

Back to top button
error: Content is protected !!