മൂവാറ്റുപുഴ – തൊടുപുഴ റോഡിന്റെ ടാറിങ് പൂർത്തിയാക്കാത്തത് അപകടങ്ങൾക്ക് ഇടയാക്കുന്നു.

വാർത്ത&ചിത്രം :ലിൻസ് ഫ്രാൻസിസ് നടുക്കര

 

മൂവാറ്റുപുഴ: തൊടുപുഴ – മൂവാറ്റുപുഴ റോഡിലെ ഇനിയും പൂർത്തിയാക്കാത്ത ടാറിങ് മൂലം അപകടങ്ങൾ പതിവാകുന്നു. വാഴക്കുളം ടൗണിലും ഇവിടെനിന്നും മൂവാറ്റുപുഴ ഭാഗത്തേക്കുമാണ് ഒരു കിലോമീറ്ററോളം റോഡിന്റെ പകുതി മാത്രമായി ടാറിങ് ചെയ്തിരിക്കുന്നത്. ബി.എം.ബി.സി. നിലവാരത്തിലാണ് തൊടുപുഴ – മൂവാറ്റുപുഴ റോഡിന്റെ പല ഭാഗങ്ങളിലും ടാറിങ് നടത്തിയിട്ടുള്ളത്.പുതിയ ടാറിങ്ങിൽ നിന്നും തെന്നിമാറി വാഹനങ്ങൾ അപകടത്തിൽ പെടുന്നത് ഈ മേഖലയിൽ പതിവാണ്. കഴിഞ്ഞ ദിവസം വാഴക്കുളം പമ്പിനു സമീപമുണ്ടായ അപകടത്തിൽ കാവക്കാട് സ്വദേശിയായ ബൈക്ക് യാത്രികന് പരിക്കേറ്റിരുന്നു. പുർത്തിയാകാത്ത ടാറിങ്ങിൽ കയറി ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് തടിയുമായി പോയ ലോറിയിലേക്ക് മറിയുകയായിരുന്നു. തലനാരിഴയ്ക്കാണ് ഇയാൾ രക്ഷപ്പെട്ടത്.ഇതുകൂടാതെയും നിരവധി അപകടങ്ങൾ മേഖലയിൽ ഉണ്ടാകുന്നുണ്ട്.എത്രെയും വേഗം ടാറിങ് പുർത്തീകരിച്ചു യാത്രക്കാർക്ക് സുരക്ഷയൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവിശ്യം..

Back to top button
error: Content is protected !!