ഇ​ല​ഞ്ഞി സെ​ന്‍റ് പീ​റ്റേ​ഴ്സ് എ​ച്ച്എ​സ്എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നടത്തി

ഇലഞ്ഞി: സെന്റ് പീറ്റേഴ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പുതിയ ഓഡിറ്റോറിയത്തിന്റെ വെഞ്ചിരിപ്പും ഉദ്ഘാടനവും നടന്നു. പ്ലസ് ടു ബാച്ച് 25 വര്‍ഷം പൂര്‍ത്തിയായതിന്റെ ഭാഗമായി നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന്റെ വെഞ്ചിരിപ്പ് ഇലഞ്ഞി സെന്റ് പീറ്റേഴ്‌സ് ആന്റ് പോള്‍സ് ഫൊറോന വികാരി ഫാ. ജോസഫ് ഇടത്തുംപറമ്പിലും, ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ജോസഫും നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനില്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. ജോസഫ് ഇടത്തുംപറമ്പില്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് ആലാനിക്കല്‍, സെബാസ്റ്റ്യന്‍ എ. തെരുവില്‍, എം.പി. ജോസഫ്, സില്‍ജ മാത്യൂസ്, ജോബി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!