എസ്എന്‍ഡിപി യോഗം കാടാതി ശാഖയില്‍ പഞ്ചലോഹവിഗ്രഹ പ്രതിഷ്ഠയുടെ മൂന്നാമത് വാര്‍ഷികാഘോഷം

മൂവാറ്റുപുഴ: എസ്എന്‍ഡിപി യോഗം കാടാതി ശാഖയില്‍ പഞ്ചലോഹവിഗ്രഹ പ്രതിഷ്ഠയുടെ മൂന്നാമത് വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കടാതി എല്‍പി സ്‌കൂള്‍ പരിസരത്തുനിന്നാരംഭിച്ച ഘോഷയാത്ര യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗം അഡ്വ. എന്‍ രമേശ് ഉദ്ഘാടനം ചെയ്തു. നൂറുകണക്കിന് വനിതകള്‍ താലപ്പൊലിയോന്തിയ ഘോഷയാത്രയില്‍ ഗുരുദേവ ചിത്രം വഹിച്ച വര്‍ണ്ണ ദീപാലം കൃതമായ രഥവും, ഗരുഡന്‍ തൂക്ക അവതരണവും ദൃശ്യവിസ്മയമൊരുക്കി. വാര്‍ഷിക സമ്മേളനം യൂണിയന്‍ പ്രസിഡന്റ് വി.കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.എസ് ഷാജി അധ്യക്ഷത വഹിച്ചു. യൂണിയന്‍ വൈസ് പ്രസിഡന്റ് പി.എന്‍ പ്രഭ അനുഗ്രഹപ്രഭാഷണവും, യോഗം ബോര്‍ഡംഗം കെ.എന്‍ തങ്കപ്പന്‍ മുഖ്യപ്രഭാഷണവും നടത്തി. യൂണിയന്‍ സെക്രട്ടറി എ.കെ അനില്‍കുമാര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ അഡ്വ.എന്‍ രമേശ്, പ്രമോദ് കെ തമ്പാന്‍ എന്നിവര്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി

 

Back to top button
error: Content is protected !!