മൂവാറ്റുപുഴയിൽ എസ് യു സി ഐ(കമ്മ്യൂണിസ്റ്റ്‌ )യുടെ സ്ഥാനാർത്ഥിയായി സി. കെ തമ്പി

 

മൂവാറ്റുപുഴ : വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മൂവാറ്റുപുഴ മണ്ഡലത്തിൽ നിന്നും എസ് യു സി ഐ(കമ്മ്യൂണിസ്റ്റ്‌ )പാർട്ടിക്ക് വേണ്ടി മത്സരിക്കുന്നത് സി.കെ തമ്പിയാണെന്ന് ജില്ലാ സെക്രട്ടറി ടി. കെ സുധീർകുമാർ അറിയിച്ചു .എസ് യു സി ഐ (കമ്മ്യൂണിസ്റ്റ് )ജില്ലാ കമ്മിറ്റി അംഗവും ട്രേഡ് യൂണിയൻ വിഭാഗമായ എ ഐ യു ടി യു സി നേതാവും കർഷക തൊഴിലാളി സംഘടനയായ എ ഐ കെ കെ എം എസ് സംഘാടകനുമാണ് സി. കെ തമ്പി.

മൂവാറ്റുപുഴയ്ക്ക് പുറമെ പിറവം, തൃപ്പൂണിത്തുറ,ആലുവ അങ്കമാലി മണ്ഡലങ്ങളിലും ജില്ലയിൽ പാർട്ടി മത്സരിക്കും.എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) പാർട്ടി കേരളത്തിലെ 12 ജില്ലകളിലായി 37 മണ്ഡലങ്ങളിൽ മത്സരിക്കും. മൂവാറ്റുപുഴ മണ്ഡലം ഇലക്ഷൻ കമ്മിറ്റിയുടെ ചുമതല വഹിക്കുന്നത് മൂവാറ്റുപുഴ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ പി. പി എബ്രഹാം ആയിരിക്കും.

Back to top button
error: Content is protected !!