ഇലാഹിയ എഞ്ചിനീയറിംഗ് എൻ. എസ്. എസ് വിഭാഗം ഫിറ്റ്‌ ഇന്ത്യ റൺ സംഘടിപ്പിച്ചു

 

 

മുവാറ്റുപുഴ :- ആരോഗ്യമുള്ള സംസ്കാരം വളർത്തിയെടുക്കാൻ എല്ലാ പൗരന്മാരെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി ഇലാഹിയ എഞ്ചിനീയറിംഗ് കോളേജിൽ എഴുപത്തിയഞ്ചാം സ്വാതന്ത്ര ദിനത്തോടനുബന്ധമായി കെ. ടി. യു എൻ.എസ്.എസ് യൂണിറ്റിന്റെയും നെഹ്‌റു യുവ കേന്ദ്രയുടെയും നേതൃത്വത്തിൽ ഫിറ്റ്‌ ഇന്ത്യ റൺ സംഘടിപ്പിച്ചു.

കോളേജ് മുതൽ അമ്പലപ്പടി വരെ നടത്തിയ കൂട്ടയോട്ടം ഗ്രാമ പഞ്ചായത്ത്‌ മെമ്പർ എം. എസ് അലിയാർ ഫ്ലാഗ് ഓഫ് ചെയ്തു, പ്രിൻസിപ്പൽ ഡോ. അബ്ദുൽ ഗഫൂർ എം, പ്രോഗ്രാം ഓഫിസിർ ആയ പ്രൊ.അരുൺ കുമാർ , പ്രൊ. ഷഫാൻ സലാം, അതുൽ (എൻ. വൈ.കെ കോർഡിനേറ്റർ ), വോളന്റീർ സെക്രട്ടറിമാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി .

Back to top button
error: Content is protected !!