ഇടുക്കിയിൽ യുവാവ് കൊല്ലപ്പെട്ടു; ബന്ധു ഒളിവിൽ

ഇടുക്കി: ഇടുക്കി മറയൂരില്‍  യുവാവ് കൊല്ലപ്പെട്ടു. മറയൂര്‍ പെരിയകുടിയില്‍ രമേശ് (27) ആണ് കമ്പിവടി കൊണ്ട് തലയ്ക്ക് അടിയേറ്റ് കൊല്ലപ്പെട്ടത്.രമേശിന്റെ ബന്ധുവായ സുരേഷാണ് കൊല നടത്തിയത്.കമ്പിവടി കൊണ്ട് തലയ്ക്ക് അടിച്ചും കമ്പിവടി വായില്‍ കുത്തിക്കയറ്റിയുമാണ് കൊലപാതകം നടത്തിയത് എന്നാണ് വിവരം. സംഭവത്തിന് ശേഷം സുരേഷ് ഒളിവിലാണ്. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

മറയൂര്‍ സിഐയുടെ നേതൃത്വലുള്ള സംഘം ഇന്നലെ രാത്രി തന്നെ സംഭവ സ്ഥലത്ത് എത്തുകയും മറ്റ് നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മൃതദേഹം വീട്ടില്‍ നിന്ന് മാറ്റിയിട്ടില്ല. ഫോറന്‍സിക് വിദഗ്ധരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും വീട്ടിലെത്തി പരിശോധന നടത്തും. അതിന് ശേഷമാകും മൃതദേഹം ഇവിടെ നിന്ന് മാറ്റുക.

Back to top button
error: Content is protected !!