പായിപ്ര സ്‌കൂളില്‍ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് മഹോത്സവം നടത്തി

മൂവാറ്റുപുഴ: പായിപ്ര ഗവ.യുപി സ്‌കൂളില്‍ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് മഹോത്സവം നടത്തി. കുട്ടികളില്‍ കാര്‍ഷിക സംസ്‌കാരം വളത്തുന്നതിനും സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് പച്ചക്കറികള്‍ പ്രയോജനപ്പെടുത്തുന്നതിനുമായി സ്‌കൂളില അര ഏക്കര്‍ സ്ഥലത്ത് പായിപ്ര കൃഷിഭവന്റെ സഹായത്തോടെയാണ് പച്ചക്കറി കൃഷി ഒരുക്കിയത്. കൃഷിയുടെ വിളവെടുപ്പ് മഹോത്സവത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ റിയാസ് ഖാന്‍ നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ ജയശ്രീ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ടാനി തോമസ് പദ്ധതി വിശദീകരണം നടത്തി. കൃഷി ഓഫീസര്‍ അശ്വതി ടി വാസു മുഖ്യപ്രഭാഷണം നടത്തി. കൃഷി പരിപാലിക്കുന്നതിന് നേതൃത്വം നല്‍കിയ കുട്ടികളെയും കമാലുദ്ദീന്‍ മേയ്ക്കാലില്‍, ഷാജഹാന്‍ പേണ്ടാണം, സാജിദ് എഎം എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.കൃഷി അസിസ്റ്റന്റ് പിപി മുഹമ്മദ്കുഞ്ഞ്, പിടിഎ പ്രസിഡന്റ് നസീമ സുനില്‍, ഹെഡ്മിസ്ട്രസ് വിഎ റഹീമബീവി,നൗഫല്‍ കെഎം, ഷമീന ഷഫീഖ്, അജിതരാജ്, സലീന എ, അനീസ കെ.എം എന്നിവര്‍ പ്രസംഗിച്ചു.

 

 

Back to top button
error: Content is protected !!