മൂവാറ്റുപുഴ
മൂവാറ്റുപുഴ ക്ലബ് ഒരുക്കുന്ന അവധിക്കാല നീന്തല്‍ പരിശീലനം ഏപ്രില്‍ 3 മുതല്‍ മെയ് 31 വരെ

മൂവാറ്റുപുഴ: മൂവാറ്റുപുഴ ക്ലബ്ബിന്റെ നേതൃത്വത്തില്‍ അവധിക്കാല നീന്തല്‍ പരിശീലനം സംഘടിപ്പിക്കും. ഏപ്രില്‍ 3 മുതല്‍ മെയ് 31 വരെ മൂവാറ്റുപുഴ ക്ലബ്ബ് സ്വിമ്മിംഗ് പൂളിലാണ് പരിശീലനം ഒരുക്കുന്നത്. 5 വയസ്സിന് മുകളില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും നീന്തല്‍ പരിശിലനത്തില്‍ പങ്കെടുക്കാം. പെണ്‍കുട്ടികള്‍ക്ക് വേണ്ടി വനിത പരിശീലകരാണ് നേതൃത്വം നല്‍കുന്നത്. ഈ വര്‍ഷം മുതല്‍ പരിശീലനം പൂര്‍ത്തീകരിച്ചവര്‍ക്കുവേണ്ടി ലൈഫ് സേവിങ്ങിലും പരിശീലനം നല്‍കുന്നതാണെന്ന് ക്ലബ്ബ് പ്രസിഡന്റ് റെജി പി ജോര്‍ജും, മുഖ്യ പരിശീലകന്‍ എം.പി തോമസും പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് എന്ന നമ്പറില്‍ ബന്ധപ്പെടുക 9388607947
9947618239