വൈഎംസിഎ മൂവാറ്റുപുഴ: ഹൈ വൈ ആന്റ് യുണി വൈ നേതൃത്വ പരിശീലന ശില്‍പശാലയ്ക്ക് തുടക്കം

മൂവാറ്റുപുഴ: വൈഎംസിഎയുടെ വിദ്യാര്‍ത്ഥി വിഭാഗമായ ഹൈ വൈ ആന്റ് യുണി വൈ നേതൃത്വ പരിശീലന ശില്‍പശാലയ്ക്ക് തുടക്കം കുറിച്ചു. മൂവാറ്റുപുഴ വൈഎംസിഎയില്‍ സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ആരംഭിച്ച പരിശീലന ശില്‍പശാലയുടെ ഉദ്ഘാടനം എം.പി ജോസഫ് ഐഎഎസ് നിര്‍വ്വഹിച്ചു. യൂണിവേഴ്‌സിറ്റി വൈഎംസിഎ കേരള റീജിയണ്‍ ചെയര്‍മാന്‍ ലാബി ജോണ്‍ ജോര്‍ജ് മെമ്പര്‍ഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു. വൈഎംസിഎ മൂവാറ്റുപുഴ പ്രസിഡന്റ് രാജേഷ് മാത്യു അധ്യക്ഷത വഹിച്ച ചടങ്ങില്‍ നിര്‍മല ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ഡോ. ആന്റണി പുത്തന്‍കുളം മുഖ്യ പ്രഭാഷണം നടത്തി. വിവിധ സെഷനുകളില്‍ പ്രമുഖ പരിശീലകനായ ഇന്നസെന്റ് ജോണ്‍ ബോസ്‌കോ, നിജ ബെന്നി, എല്‍ദോ ജോണ്‍ കാട്ടൂര്‍, ജോയ്സ് മേരി ആന്റണി, ജോബിന്‍ ജോര്‍ജ് എന്നിവര്‍ ക്യാമ്പ് നയിച്ചു. വൈഎംസിഎ മൂവാറ്റുപുഴ വൈസ് പ്രസിഡന്റ് എല്‍ദോ ബാബു വട്ടകാവന്‍, സെക്രട്ടറി വി.യു ജോണ്‍, വൈസ് പ്രസിഡന്റ് ഡോ മാത്യു പൈലി, ബോര്‍ഡ് മെമ്പര്‍ പില്ക്സി കെ വര്‍ഗീസ്, പിറമാടം ബിപിഎസ് കോളേജ് അസോസിയേറ്റ് പ്രൊഫ് ജോബിന്‍ ജോര്‍ജ്, ഡോ, കെ ഇ പൗലോസ് എന്നിവര്‍ പ്രസംഗിച്ചു. വൈകിട്ട് 4 ന് ക്യാമ്പ് അവസാനിക്കും.

 

 

Back to top button
error: Content is protected !!