ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളി പിടിയില്‍

മൂവാറ്റുപുഴ: 22.379 ഗ്രാം ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളി പിടിയില്‍. മൂവാറ്റുപുഴയില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഉണക്കമീന്‍ മാര്‍ക്കറ്റിന് സമീപത്തുനിന്ന് ആസാം സ്വദേശിയായ നൂര്‍ ആലം (29) പിടിയിലായത്. പ്രതി അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നതായി എക്‌സൈസ് അധികൃതര്‍ പറഞ്ഞു. പ്രതിയെ മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ ആന്റോയും സംഘവും നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. പരിശോധനയില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജിനേഷ് കുമാര്‍ സി.പി , ലിബു പി.ബി, സുനില്‍ പി.എസ്, ഷെബീര്‍ എം.എം, റസാഖ് കെ.എ, ജോമോന്‍ കെ.ഇ, നൗഷാദ് കെ.എ, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ആര്യ പി.ആര്‍ എന്നിവര്‍പങ്കെടുത്തു.

Back to top button
error: Content is protected !!