കോലഞ്ചേരിയിൽ …… ലോഡ്ജിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

 

കോലഞ്ചേരി: പടിഞ്ഞാറേ മോറയ്ക്കാല തെക്കേപ്പുറം വീട്ടിൽ ടി സി രാജുവി (43) നെ കോലഞ്ചേരിയിലെ ലോഡ്ജ് മുറിയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോടതിയ്ക്ക് സമീപമുള്ള ലോഡ്ജിലാണ് വ്യഴാഴ്ച്ച രാവിലെ 9 മണിയോടെ മൃതദേഹം കണ്ടെത്തിയത്.മെക്കാനിക് ജോലികൾ ചെയ്തിരുന്ന ഇയാൾ കഴിഞ്ഞ കുറേനാളുകളായി ലോഡ്ജിൽ ഒറ്റയ്ക്കാണ് താമസം.തിങ്കളാഴച്ച് രാവിലെ ലോഡ്ജുടമ മുറിയുടെ വാതിൽ തുറന്നുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെതുടർന്ന് നടത്തിയ പരിശോധനയിലാണ് രാജുവിനെ മരിച്ച നിലയിൽ കാണപ്പെട്ടത്.പ്രമേഹരോ​ഗത്തിന് ചകിത്സയിലായിരുന്ന ഇദ്ദേഹത്തിന് ഏതെങ്കിലും ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിൽ മരണം സംഭവിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമീക നി​ഗമനം.കൂടുതൽ വിവരങ്ങൾ കോവിഡ് പരിശോധനയ്ക്കും പോസ്റ്റുമോർട്ടത്തിനും ശേഷം മാത്രമേ പറയാൻ കഴിയൂ എന്നാണ് പുത്തൻകുരിശ് പോലീസ് പറഞ്ഞത്.ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മ‍ൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേയക്ക് മാറ്റി.ഭാര്യ ബിന്ദു, മക്കൾ : സുധീവ് ,മൈഥിലി

Back to top button
error: Content is protected !!