ഹാഷിഷ് ഓയിലുമായി യുവാക്കള്‍ പിടിയില്‍

 

കോതമംഗലം: ഹാഷിഷ് ഓയിലുമായി യുവാക്കള്‍ പിടിയില്‍. നെല്ലിമറ്റം സെന്റ് ജോണ്‍സ് സ്‌ക്കൂളിന് സമീപം മാഞ്ഞോടത്തില്‍ അഖില്‍ (20), പൈമറ്റം വലിയാലുങ്കല്‍ അജ്മല്‍ (22), നെല്ലിമറ്റം കവളങ്ങാട് പുളിക്കല്‍ വര്‍ഗീസ് (20) എന്നിവരെയാണ് കുട്ടമ്പുഴ പോലീസ് പിടികൂടിയത്. ഇവരില്‍ നിന്ന് മൂന്ന് മില്ലി ഹാഷിഷ് ഓയിലും ഇവര്‍ സഞ്ചരിച്ച വാഹനവും പിടികൂടി. തട്ടേക്കാട് നിന്നുമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇന്‍സ്‌പെക്ടര്‍ എസ് ഷൈനിന്റെ നിര്‍ദ്ദേശപ്രകാരം സബ്ബ് ഇന്‍സ്‌പെക്ടര്‍ ജോര്‍ജ്ജ്, അസിസ്റ്റന്റ് സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ അജികുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജോളി, സുബാഷ്, സിവില്‍ പോലീസ് ഓഫിസര്‍മാരായ അഭിലാഷ്, ബിനില്‍ എല്‍ദോസ്, അനുരാജ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ്ചെയ്തത്

 

Back to top button
error: Content is protected !!