നന്‍മ മരം ഗ്ലോബല്‍ ഫൗണ്ടേഷന്റെ ഹരിതാഭം പരിസ്ഥിതി അവാര്‍ഡ് പായിപ്ര ഗവ.യുപി സ്‌കൂളിന്

മൂവാറ്റുപുഴ: നന്‍മ മരം ഗ്ലോബല്‍ ഫൗണ്ടേഷന്‍ മധുര വനം പദ്ധതിയും പായിപ്ര ഗവ.യുപി സ്‌കൂളിന് ഹരിതാഭം പുരസ്‌കാര വിതരണവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി അധ്യക്ഷത വഹിച്ചു. സ്‌കൂളില്‍ കഴിഞ്ഞ വര്‍ഷം നടപ്പിലാക്കിയ സൂര്യകാന്തിത്തോട്ടം, ഔഷധ ഉദ്യാനം, ശലഭോദ്യാനം, ജൈവ പച്ചക്കറി കൃഷി, വീട്ടിലൊരു കറിവേപ്പ് പദ്ധതി, പ്രകൃതി ക്യാമ്പ്, വീട്ടിലൊരു പൂന്തോട്ടം തുടങ്ങിയ നിരവധി പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ ചെയ്ത് വിജയിപ്പിച്ചതിന്റെ അഗീകാരമായാണ് സ്‌കൂളിന് പുരസ്‌കാരം ലഭിച്ചത്. നന്‍മ മരം എറണാകുളം ജില്ല കോഡിനേറ്റര്‍ രഞ്ജിത് കുമാര്‍ എസ് മധുര വനം പദ്ധതി പ്രഖ്യാപനം നടത്തി. സ്‌കൂളിലെ പരിസ്ഥിതി ക്ലബ്ബ് കോര്‍ഡിനേറ്ററായ കെഎം നൗഫലിനെ ചടങ്ങില്‍ ആദരിച്ചു. വാര്‍ഡ് മെമ്പര്‍ ജയശ്രീ ശ്രീധരന്‍ മുഖ്യപ്രഭാഷണം നടത്തി. തൃശൂര്‍ ജില്ല കോഡിനേറ്റര്‍ വനജ എഎസ്, വനമിത്ര അവാര്‍ഡ് ജേതാവ് ഐബി മനോജ്, അസിസ്റ്റന്റ് കോഡിനേറ്റര്‍ ജീഷ്മ കെജെ, പഞ്ചായത്ത് അംഗം പി എച്ച് സക്കീര്‍ ഹുസൈന്‍.പിടിഎ പ്രസിഡന്റ് നസീമ സുനില്‍ ,ഹെഡ് മിസ്ട്രസ് വിഎ റഹീമ ബീവി, പിടിഎ അംഗങ്ങളായ നൗഷാദ് പിഇ, പ്രസാദ് എകെ അധ്യാപകരായ നൗഫല്‍ കെഎം, സലീന എ, അനീസ കെഎം, ദിവ്യ ശ്രീകാന്ത് എന്നിവര്‍പ്രസംഗിച്ചു.

 

Back to top button
error: Content is protected !!