പേഴയ്ക്കാപ്പിള്ളിയില്‍ എച്ച്.പി പമ്പിന് സമീപം തീപിടുത്തം

മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളിയില്‍ എച്ച്.പി പമ്പിന് സമീപം തീപിടുത്തം. ഇന്ന് ഉച്ചയ്ക്ക് 12:30ഓടെയാണ് പേഴയ്ക്കാപ്പിള്ളി എച്ച്.പി പമ്പിന് സമീപം തീപിടുത്തമുണ്ടായത്. പമ്പിന് 50 മീറ്റര്‍ അകലെ തരിശായി കിടന്ന പറമ്പിലാണ് തീ പടര്‍ന്നത്. മൂവാറ്റുപുഴ ഫയര്‍ഫോഴ്‌സ് സംഭവസ്ഥലത്തെത്തുന്നതിന് മുന്‍പ് തന്നെ നാട്ടുകാരുടെ നേതൃത്വത്തില്‍ തീ അണച്ചിരുന്നു. നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ മൂലം വന്‍ അപകടമാണ് ഒഴിവായത്.

Back to top button
error: Content is protected !!