എൻസിപി കല്ലുർകാട് മണ്ഡലം കമ്മറ്റിയുടെ ആഭ്യമുഖ്യത്തിൽ ഗ്രഹ സദസ്

 

മൂവാറ്റുപുഴ :കേന്ദ്ര സർക്കാരിന്റെ ഇന്ധന വില വർദ്ധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എൻസിപി കല്ലുർകാട് മണ്ഡലം കമ്മറ്റിയുടെ ആഭ്യമുഖ്യത്തിൽ എൻസിപി നേതാവ് വിൽ‌സൺ നെടുങ്കല്ലേലിന്റെ വസതിയിൽ ഗ്രഹ സദസ് നടത്തി.ഇന്ത്യയിലെ സാധാരണകാരായ ജനങ്ങൾക്ക്‌ ജീവിക്കാനാവാത്ത ഒരു സ്ഥിതി വിശേഷമാണ് മോദി സർക്കാരിന്റെ ഓരോ ദിവസവുമുള്ള ഇന്ധന വില വർധനവിലൂടെ ഉണ്ടാകുന്നതെന്ന് ഗ്രഹ സദസ് ഉദ്ഘാടനം ചെയ്തുകൊണ്ട് എൻസിപി നേതാവ് വിൽസൺ നെടുങ്കല്ലേൽ പറഞ്ഞു.ഡോ.ടോമി മാത്യു അദ്ധ്യക്ഷത വഹിച്ചു.എൻസിപി നേതാകളായ കെ.എൻ സജീവൻ, സോണി ചെറുപറമ്പിൽ, പി.റ്റി ശശി, മുൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ എൻ.ജി സജീവൻ, ബിറ്റോ വിൽ‌സൺ എന്നിവർ പ്രസംഗിച്ചു.

Back to top button
error: Content is protected !!