ഇടുക്കി പാര്‍ലമെന്‍റ് മണ്ഡലത്തിലേക്ക് ആവശ്യമായ കോവിഡ് വാക്സിന്‍ എത്തിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം:ഡീൻ കുര്യാക്കോസ് എം.പി.

 

മൂവാറ്റുപുഴ : ഇടുക്കി പാര്‍ലമെന്‍റ് മണ്ഡലത്തിലേക്ക് ആവശ്യമായ കോവിഡ് വാക്സിന്‍ എത്തിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും കേന്ദ്ര മന്ത്രി ഹര്‍ഷ വര്‍ദ്ധനും ഡീന്‍ കുര്യാക്കോസ് എംപി കത്തയച്ചു. 71 പഞ്ചായത്തും, നാല് നഗരസഭകളുമടങ്ങുന്ന ഇടുക്കി ലോക്സഭാ മണ്ഡലത്തില്‍ പട്ടിക ജാതി- പട്ടിക വര്‍ഗ്ഗ ജന വിഭാഗങ്ങളും തോട്ടം തൊഴിലാളികളും, കര്‍ഷകരുമാണ് ഏറെയും. കേരളത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഏറെ അപര്യാപ്തമായ മണ്ഡലത്തില്‍ അടിയന്തിരമായി സര്‍ക്കാരിന്‍റെ പ്രത്യേക ശ്രദ്ധയുണ്ടാവണമെന്നും എംപി ആവശ്യപ്പെട്ടു.

Back to top button
error: Content is protected !!