പുറമ്പോക്ക് ഒഴിപ്പിക്കണം

പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ ടൗണില്‍ സ്വകാര്യ വ്യക്തികള്‍ കയ്യേറിയിരിക്കുന്ന റവന്യൂ പുറമ്പോക്ക് അടിയന്തരമായി ഒഴിപ്പിച്ച് ഭൂമി ടൗണ്‍ വികസനത്തിനായി വിട്ടു നല്‍കണമെന്ന് സി.പി.ഐ പൈങ്ങോട്ടൂര്‍ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഇവിടെ നിരവധിപ്പേരാണ് വാഹനാപകടങ്ങളില്‍ മരണപ്പെട്ടിരിക്കുന്നത്. ടൗണ്‍ വികസനത്തിന് ഈ ഭൂമി പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തണമെന്നും ഹൈക്കോടതി ഉത്തരവ് ലംഘിച്ച് അനധികൃതമായി ഇവിടെ പ്രവര്‍ത്തിക്കുന്ന അറവുശാലയുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കാന്‍ ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നും ലോക്കല്‍ സെക്രട്ടറി മേജോ ജോര്‍ജ് ആവശ്യപ്പെട്ടു. അനില്‍ മാധവന്‍ അധ്യക്ഷതവഹിച്ചു.

 

Back to top button
error: Content is protected !!