ആത്മഹത്യാ പ്രതിരോധ സന്ദേശമായി മെഴുകുതിരി തെളിയിച്ച് വിദ്യാർത്ഥികൾ.

മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റിൻ്റെയും മറ്റ് ക്ലബ്ബുകളുടെയും നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി എറണാകുളം ജില്ല മാനസികാരോഗ്യ പദ്ധതി നോഡൽ ഓഫീസർ ഡോ. സൗമ്യ രാജ് ലോക ആത്മഹത്യ പ്രതിരോധ  ദിനത്തിൽ കോവിഡ് കാലഘട്ടത്തിലെ കുട്ടികളിലെ ആത്മഹത്യാ പ്രവണതകളും പ്രഥമശ്രുശ്രൂഷയും എന്ന വിഷയത്തിൽ വെബിനാർ നടത്തി. എറണാകുളം ജില്ലയിലെ എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരും, ഇളമക്കര ഹയർ സെക്കൻ്ററി സ്കൂളിലെയും ഈസ്റ്റ് മാറാടി  സ്കൂളിലെയും വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു. ആത്മഹത്യ പ്രതിരോധ ആഗോള സംഘടനയായ ഐ.എ.എസ്.പി. യുടെ ആഹ്വാനം അനുസരിച്ച് രാത്രി എട്ട് മണിയ്ക്ക് വിദ്യാർത്ഥികൾ വീടിൻ്റെ ജനാലയ്ക്കരികിൽ ഒരു മെഴുകുതിരി തെളിയിച്ചു.  ആത്മഹത്യാ പ്രതിരോധത്തിനുള്ള വിദ്യാർത്ഥികളുടെ പിന്തുണയും, ആത്മഹത്യയിലൂടെ നമ്മെ വിട്ടുപിരിഞ്ഞവരുടെ ഓർമ്മ പുതുക്കുന്നതിനും, ജീവിച്ചിരിക്കുന്ന ഇത്തരക്കാരുടെ കുടുംബാംഗങ്ങൾക്ക് ഒരു സന്ദേശമെന്ന നിലയിലുമാണ് മെഴുകുതിരി തെളിയിച്ചത്.

സ്കൂൾ പ്രിൻസിപ്പൽ റോണി മാത്യു, ഹെഡ്മിസ്ട്രസ് സഫിയ സി.പി., പി.റ്റി.എ. പ്രസിഡൻ്റ് പി.റ്റി. അനിൽകുമാർ, മദർ പി.റ്റി.എ. ചെയർപേഴ്സൺ സിനിജ സനൽ, പ്രോഗ്രാം കോർഡിനേറ്റർ വിജിൻ, പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി പി.,  ഇളമക്കര ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ സുധീർ എം.എസ്.,  ഡോ. മോഹൻലാൽ, ഡോ. ദേവി രാജ്, സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലർമാരായ ഹണി വർഗീസ്, കവിത , വോളൻ്റിയർ അഞ്ജന അനിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Back to top button
error: Content is protected !!