ചില്ല് മാലിന്യത്തോട് ഗുഡ്‌ബൈ പറഞ്ഞ് പല്ലാരിമംഗലം

പല്ലാരിമംഗലം: പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മ സേനയുടെയും, ജനപ്രതിനിധികളുടേയും നേതൃത്വത്തില്‍ ജൂലൈ മുപ്പതാം തിയ്യതി പഞ്ചാത്തിന്റെ എല്ലാ വാര്‍ഡുകളില്‍ നിന്നും സമാഹരിച്ച കുപ്പിച്ചില്ലും, ചില്ലുകുപ്പിയുമടങ്ങുന്ന 2.5 ടണ്‍ ചില്ല് മാലിന്യം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കയറ്റി അയച്ചു. പ്ലാസ്റ്റിക് പാഴ്‌വസ്തുക്കള്‍ എല്ലാ മാസവും ശേഖരിക്കുന്നതിനോടൊപ്പം തന്നെ പഞ്ചായത്തില്‍ തയ്യാറാക്കിയിട്ടുള്ള ഷെഡ്യൂള്‍ പ്രകാരം, ചെരുപ്പുകള്‍, കുടകള്‍, കുപ്പിച്ചില്ലുകള്‍, ഇ വേയ്സ്റ്റുകള്‍ എന്നിവയും ജനങ്ങളില്‍ നിന്നും ശേഖരിച്ച് പഞ്ചായത്തില്‍ നിന്നും കയറ്റി അയച്ച് പഞ്ചായത്ത് സമ്പൂര്‍ണ്ണ മാലിന്യ മുക്തമാക്കുകയാണ് ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ്, വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ്, സെക്രട്ടറി എം എം ഷംസുദ്ധീന്‍, ഹരിത കര്‍മ്മസേന കണ്‍സോര്‍ഷ്യം ലീഡര്‍ ഷരീഫ റഷീദ് എന്നിവര്‍ പറഞ്ഞു.

 

Back to top button
error: Content is protected !!