കൂറ്റപ്പിള്ളില്‍ കെ.ജെ ജോസഫ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഞായറാഴ്ച

പോത്താനിക്കാട്: കൂറ്റപ്പിള്ളില്‍ കെ.ജെ ജോസഫ് ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. തൊടുപുഴ സ്മിത ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററുമായി ചേര്‍ന്ന് ഫൗണ്ടേഷന്റെ പോത്താനിക്കാടുള്ള ഓഡിറ്റോറിയത്തില്‍ ഞായറാഴ്ച രാവിലെ 9.30 മുതല്‍ 1.30 വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ജോസ് വര്‍ഗീസ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കെ.ജെ ജോസഫ് അധ്യക്ഷത വഹിക്കും. ക്യാമ്പില്‍ വിദഗ്ധരായ ഡോക്ടര്‍മാരുടെ സേവനം ഒരുക്കിയിട്ടുണ്ട്. ക്യാമ്പില്‍ പങ്കെടുക്കുന്ന അര്‍ഹരായ രോഗികള്‍ക്ക് കൂറ്റപ്പിള്ളി ഫൗണ്ടേഷനില്‍ നിന്നും മരുന്നുകള്‍, ശസ്ത്രക്രിയ ഡയാലിസിസ് തുടങ്ങി വിവിധ ചികിത്സകള്‍ക്കുള്ള ധനസഹായവും നല്‍കുന്നതാണെന്ന് സംഘാടകര്‍അറിയിച്ചു.

 

Back to top button
error: Content is protected !!