ആരോഗ്യമേളയും മെഡിക്കല്‍ ക്യാമ്പും സംഘടപ്പിച്ച് ആയവന പഞ്ചായത്ത്

ആയവന: ആയവന പഞ്ചായത്തിന്റെയും പ്രൈമറി ഹെല്‍ത്ത് സെന്ററിന്റെയും നേതൃത്വത്തില്‍ കൗമാര പ്രായത്തിലെ പെണ്‍കുട്ടികള്‍ക്കായി ആരോഗ്യമേളയും മെഡിക്കല്‍ ക്യാമ്പ് സംഘടപ്പിച്ചു. മെന്‍സ്റ്റുറല്‍ ഹൈജീന്‍ ബോധവത്കരണ ക്ലാസ്സും, രക്ത ഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പും, ഹീമോഗ്ലോബിന്‍ പരിശോധനയും ക്യാമ്പിനോടനുബന്ധിച്ച് നടത്തി. കാലാമ്പൂരിലുള്ള മില്‍മ ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പ് ആയവന പഞ്ചായത്ത് പ്രസിഡന്റ് സുറുമി അജേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രാജന്‍ കടക്കോട്ട് അധ്യക്ഷത വഹിച്ചു.രാവിലെ 10 മുതല്‍ 2 വരെ നടന്ന ക്യാമ്പില്‍ 49 കുട്ടികളുടെ ഹീമോഗ്ലോബിന്‍ പരിശോധനയും, 40 കുട്ടികളുടെ രക്ത ഗ്രൂപ്പ് പരിശോധനയും നടത്തി. മെഡിക്കല്‍ ഓഫീസര്‍ ഡോ. ശിവപ്രിയ എന്‍ ക്ലാസ്സ് നയിച്ചു. വാര്‍ഡ് മെമ്പര്‍മാരായ ജൂലി അനില്‍, ഉഷ എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!