ഷെയർ മാർക്കറ്റിൽ നിക്ഷേപിച്ച് പണം ഇരട്ടിയാക്കി നൽകാമെന്നു വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ.

മൂവാറ്റുപുഴ: ഷെയർ മാർക്കറ്റിൽ പണം നിക്ഷേപിച്ച് ഇരട്ടിയാക്കി തിരികെ നൽകാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവതി പോലീസ് പിടിയിൽ. കോതമംഗലം പൈങ്ങോട്ടൂർ കോട്ടേക്കുടി സുറുമി (33)നെയാണ് അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്. അടിമാലി പ്രദേശത്ത് യുവതി 7 പേരിൽ നിന്നുമായി 11.5 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിലാണ് അറസ്റ്റ് ചെയ്തത് . പരിസരപ്രദേശങ്ങളിലായി കൂടുതൽ പേരിൽ നിന്നും പണം തട്ടിയെടുത്തതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. അടിമാലി സ്വദേശിയുടെ പരാതിയിലാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 2020 എപ്രിലിൽ കുട്ടികളോടൊപ്പമാണ് യുവതി അടിമാലിയിൽ താമസിക്കാൻ എത്തുന്നത്. അടിമാലി മാപ്പാനികാട്ട് കുന്നിൽ വാടക വീട്ടിലായിരുന്നു താമസം. ആദ്യം അയൽക്കാരിൽ നിന്നും ചെറിയ തുകകൾ വാങ്ങി ഇരട്ടിയാക്കി തിരികെ നൽകി. പിന്നീട് വലിയ തുകകൾ വാങ്ങി സെപ്റ്റംബർ 23 ന് അടിമാലിയിൽ നിന്നും കടന്നു. ഭർത്താവ് ഗൾഫിലാണെന്നാണ് യുവതി നാട്ടുകാരോട് പറഞ്ഞിരുന്നത്.ഇതോടൊപ്പം 1 പവൻ സ്വർണ്ണം നൽകിയാൽ ഇരട്ടിയാക്കി നൽകാമെന്നു പറഞ്ഞു സ്വർണ്ണവും തട്ടിയെടുത്തിട്ടുണ്ട്. എറണാകുളം തൃക്കളത്തൂർ പള്ളിക്കര ഭാഗത്ത് വാടകക്ക് താമസിക്കുന്നതിനിടയിലാണ് അറസ്റ്റിലായത്. അടിമാലി എസ്. ഐ. അനിൽ ജോർജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Back to top button
error: Content is protected !!