യുവാക്കളെ വധിക്കാന്‍ ശ്രമിച്ച കേസില്‍ നാല് പേര്‍ അറസ്റ്റില്‍

കൊച്ചി: യുവാക്കളെ വധിക്കാന്‍ ശ്രമിച്ച കേസില്‍ നാല് പേര്‍ അറസ്റ്റില്‍. കുഴുപ്പിള്ളി പള്ളത്താംകുളങ്ങര അഞ്ജലശേരില്‍ ആദര്‍ശ് (കുഞ്ഞ്25), എടവനക്കാട് മായാബസാര്‍ പ്ലാക്കല്‍ അശ്വിന്‍ (20), കസാലിപ്പറമ്പില്‍ നിസാര്‍ (23), അയ്യമ്പിള്ളി കുഴുപ്പിള്ളി വടക്കേടത്ത് അനന്തു (19) എന്നിവരെയാണ് ഞാറയ്ക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. 18 ന് വൈകിട്ട് ഏഴരയോടെ വളപ്പ് ഭാഗത്താണ് കേസിനാസ്പതമായ സംഭവം. കടയില്‍ നില്‍ക്കുകയായിരുന്ന യുവാക്കളുമായി പ്രതികള്‍ വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്ന് കമ്പി വടി, കത്തി തുടങ്ങിയ ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ യുവാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഒളിവില്‍പോയ പ്രതികളെ മുനമ്പം ഡിവൈഎസ്പി എന്‍.എസ് സലീഷിന്റെ മേല്‍നോട്ടത്തില്‍ ശാസ്ത്രീയ അന്വേഷണത്തിലൂടെ പിടികൂടുകയായിരുന്നു. പ്രതികള്‍ മുമ്പും കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടവരാണ്. ആദര്‍ശിനെ നേരത്തെ കാപ്പ ചുമത്തി നാട് കടത്തിയിട്ടുണ്ട്. അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍ തോമസ്, എസ്.ഐമാരായ അഖില്‍ വിജയകുമാര്‍, കെ.കെ.ദേവരാജ്, എം.ടി.ലാലന്‍, എം.എ.ബിജു (പുത്തന്‍വേലിക്കര) എ.എസ്.ഐമാരായ സി.എ.ഷാഹിര്‍, ടി.കെ.ഗിരിജാവല്ലഭന്‍ സീനിയര്‍ സി പി ഒ മാരായ എം.പി.സുബി, ടി.ബി.ഷിബിന്‍, കെ.ജി.പ്രീജന്‍, സി.ടി.സുനില്‍കുമാര്‍,
വി.എസ്.സ്വരാഭ് (വടക്കേക്കര )എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

 

Back to top button
error: Content is protected !!