മീന്‍കഴിച്ച കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ: മൂവാറ്റുപുഴയിലെ മീന്‍ വില്‍പ്പനശാലകളില്‍ ഉദ്യോഗസ്ഥരുടെ പരിശോധന

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ മീന്‍ കഴിച്ച രണ്ട് കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധ. ഛര്‍ദിയും വയറിളക്കവുമുണ്ടായതിനെ തുടര്‍ന്നാണ് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലുള്ള ഒരു കുട്ടിയെ കോലഞ്ചേരി മെഡിക്കല്‍ കോളേജിലും മറ്റൊരു കുട്ടിയെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുന്നത്. കീച്ചേരിപ്പടിയിലെ മത്സ്യവില്‍പന ശാലയില്‍ നിന്നുള്ള മീന്‍ വാങ്ങിക്കഴിച്ച് മൂവാറ്റുപുഴ, പെരുമറ്റം എന്നിവിടങ്ങളില്‍ നിന്നുള്ള പത്തും പതിനഞ്ചും വയസ്സുള്ള 2 കുട്ടി കള്‍ക്കാണു ഭക്ഷ്യവിഷബാധ ഉണ്ടയത്. മീനില്‍ നിന്നാണു ഭക്ഷ്യവിഷ ബാധയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെ വാങ്ങിയ മീന്‍ കഴിച്ചവരിലാണു ഛര്‍ദിയും വയറിളക്കവുമുണ്ടായത്. കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റതിനെ തുടര്‍ന്ന് മൂവാറ്റുപുഴയിലെ വിവിധ മീന്‍ വില്‍പ്പനശാലകളില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. അതേസമയം, ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരുടെ തുടര്‍ച്ചയായ പരിശോധന നടന്നിട്ടും പഴകിയ മത്സ്യംവിറ്റെന്ന പരാതി അടിസ്ഥാനരഹിതമാണെന്നു മത്സ്യവ്യാപാരികള്‍ പറയുന്നു.

 

 

Back to top button
error: Content is protected !!