കിണറ്റിൽ കുടുങ്ങിയ യുവാവിന് രക്ഷകരായി ഫയർഫോഴ്സ്

കോലഞ്ചേരി: ആടിനെ രക്ഷിക്കാൻ കിണറ്റിൽ ഇറങ്ങിയ യുവാവിനെ ഫയർഫോഴ്സ് എത്തി കരയ്ക്കു കയറ്റി. നെല്ലാട് കാവുംപടി ബേസിൽ (20) ആണ് കിണറ്റിൽ കുടുങ്ങിയത്. ഇന്നലെ വൈകിട്ട് 6ന് ആയിരുന്നു സംഭവം. 18 അടി താഴ്ചയുള്ള കിണറ്റിൽ നിന്ന് ആടിനെ രക്ഷിക്കാൻ കഴിഞ്ഞെങ്കിലും അവശനായ യുവാവിന് കരയ്ക്കു കയറാനായില്ല. മൂവാറ്റുപുഴയിൽ നിന്നെത്തിയ അഗ്നിശമന സേനയാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. രാജേഷ് കുമാർ, യാകോബ്, മാരായ സിദ്ധീഖ്ഇസ്മായിൽ, രതീഷ്, ഷമീർഖാൻ, നിഷാദ് ലിബിൻ ജെയിംസ് എന്നിവർ ചേർന്നാണ് രക്ഷപ്രവർത്തനം നടത്തിയത്.

Back to top button
error: Content is protected !!