അമ്പതിലേറെ മോഷണ കേസുകളിലെ പ്രതി പിടിയില്‍

പുത്തന്‍കുരിശ് : അമ്പതിലേറെ മോഷണ കേസുകളിലെ പ്രതി പുത്തന്‍കുരിശ് പോലീസിന്റെ പിടിയില്‍. തൊടുപുഴ പാറക്കടവ് തൃക്കായില്‍ സുരേഷ് (സെല്‍വകുമാര്‍ 48 ) ആണ് പിടിയിലായത്. കഴിഞ്ഞ 9 ന് കോലഞ്ചേരിയില്‍ പ്രതിരോധവകുപ്പ് ശാസ്ത്രജ്ഞന്റെ വീട് കുത്തി തുറന്ന് നാല്‍പ്പതിനായിരത്തോളം രൂപയും നാല് കിലോഗ്രാം കുരുമുളകും ഇയാള്‍ മോഷ്ടിച്ചിരുന്നു. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് മോഷണം നടത്തിയത്. തുടര്‍ന്ന് ഒളിവില്‍പ്പോയ ഇയാളെ കൂത്താട്ടുകുളത്ത് നിന്നുമാണ് പിടികൂടിയത്. അന്വേഷണ സംഘത്തില്‍ ഡി.വൈ.എസ്.പി ജി.അജയനാഥ്, ഇന്‍സ്‌പെക്ടര്‍ ടി.ദിലീഷ്, എസ്.ഐമാരായ പി.കെ.സുരേഷ്, ശശീധരന്‍ ,എഎസ്.ഐ ബിജു ജോണ്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബി.ചന്ദ്രബോസ്, ഡിനില്‍ ദാമോധരന്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

 

Back to top button
error: Content is protected !!