യാത്രയയപ്പ് നല്‍കി

പല്ലാരിമംഗലം: പഞ്ചായത്ത് ഓഫീസില്‍ നിന്നും ആരക്കുഴ പഞ്ചായത്തിലേക്ക് സ്ഥലംമാറി പോകുന്ന പ്ലാന്‍ ക്ലാര്‍ക്ക് ടി.ടി പ്രതീപിന് പഞ്ചായത്ത് ഭരണസമിതിയുെടയും, ജീവനക്കാരുടെയും നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ സഫിയ സലിം, കെ എം അബ്ദുള്‍ കരിം, സീനത്ത് മൈതീന്‍. വാര്‍ഡ് അംഗങ്ങളായ അബൂബക്കര്‍ മാങ്കുളം, കെ എം മൈതീല്‍, ആഷിത അന്‍സാരി, റിയാസ് തുരുത്തേല്‍, നെസിയ ഷെമീര്‍, ഷിബി ബോബന്‍, എ എ രമണന്‍, പഞ്ചായത്ത് സെക്രട്ടറി ശോഭനാകുമാരി, അസിസ്റ്റന്റ് സെക്രട്ടറി ബിജു ജോസഫ്, ടി ടി പ്രതീപ് എന്നിവര്‍പ്രസംഗിച്ചു.

Back to top button
error: Content is protected !!