പ്രശസ്ത ഗായകന്‍ സോമദാസ് ചാത്തന്നൂര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു.

മൂവാറ്റുപുഴ :പ്രശസ്ത ഗായകന്‍ സോമദാസ് ചാത്തന്നൂര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 42 വയസായിരുന്നു. കോവിഡ് ബാധയെതുടർന്ന് കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു .തുടര്‍ന്ന് വൃക്കരോ​ഗവും കണ്ടെത്തി. കൊവിഡ് നെ​ഗറ്റീവായതിനെ തുടര്‍ന്ന് തീവ്ര പരിചരണ വിഭാ​ഗത്തില്‍ നിന്ന് വാര്‍ഡിലേയ്ക്ക് മാറ്റാനിരിക്കെയാണ് ഹൃദയാഘാതം സംഭവിച്ചത്..കൊല്ലം ചാത്തന്നൂര്‍ സ്വദേശിയാണ് സോമദാസ്. ഐഡിയ സ്റ്റാര്‍ സിം​ഗര്‍, ബി​ഗ് ബോസ് തുടങ്ങിയ റിയാലിറ്റി ഷോയിലൂടെയാണ് സോമദാസ് ശ്രദ്ധേയനായത് അണ്ണാറക്കണ്ണനും തന്നാലായത്, മിസ്റ്റര്‍ പെര്‍ഫക്‌ട് തുടങ്ങിയ ചിത്രങ്ങളില്‍ ​ഗാനങ്ങള്‍ ആലപിച്ചു. ​

Back to top button
error: Content is protected !!