എസ്.എന്‍.ഡി.പി.യോഗം ഗുരുകൃപയൂണിറ്റ് കുടുംബയോഗം സംഘടിപ്പിച്ചു

മൂവാറ്റുപുഴ: എസ്.എന്‍.ഡി.പി.യോഗം കടാതി ശാഖയിലെ ഗുരുകൃപയൂണിറ്റ് കുടുംബയോഗം സംഘടിപ്പിച്ചു. മൂലേക്കടിയില്‍ എം.എസ്.സുരേന്ദ്രന്റ വസതിയില്‍ ചേര്‍ന്ന യോഗം മൂവാറ്റുപുഴ യൂണിയന്‍ പ്രസിഡന്റ് വി.കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഷാജി കെ.എസ് അധ്യക്ഷത വഹിച്ചു. സരോജം സുരേന്ദ്രന്‍ ദീപാര്‍പ്പണം നടത്തി.യൂണിയന്‍ സെക്രട്ടറി അഡ്വ. എ.കെ. അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. യോഗം ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ പ്രമോദ് കെ. തമ്പാന്‍ കുടുംബ സന്ദേശം നല്‍കി. യൂണിയന്‍ പഞ്ചായത്ത് കമ്മിറ്റിയംഗം എം.എസ്. വില്‍സന്‍ , ശാഖാ വൈസ് പ്രസിഡന്റ് അഡ്വ. ദിലീപ്.എസ്. കല്ലാര്‍, കമ്മിറ്റി അംഗങ്ങളായ രാജു, എം.എന്‍ സജി, എം.ആര്‍. വിജയന്‍, വനിത സംഘം പ്രസിഡന്റ് ഷിജ സന്തോഷ്, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റെ് ജീജീഷ് എം.എസ്, മോഹനന്‍, സുരേന്ദ്രന്‍, ശാഖാ സെക്രട്ടറി ശ്രീ.എം.എസ്.ഷാജി എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!