ആവോലി പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം നടത്തി

 

 

വാഴക്കുളം: ആവോലി പഞ്ചായത്തിലെ കുടുംബാരോഗ്യകേന്ദ്രം ഉദ്ഘാടനം നടത്തി.മന്ത്രി വീണാ ജോർജ് ഓൺലൈനിലാണ് ഉദ്ഘാടനം നിർവഹിച്ചത്.മാത്യു കുഴൽനാടൻ എംഎൽഎ യോഗത്തിൽ അധ്യക്ഷത വഹിച്ചു.ആവോലി പഞ്ചായത്തു പ്രസിഡൻ്റ് ഷെൽമി ജോൺസ് ആമുഖ പ്രഭാഷണം നടത്തി.ബ്ലോക്കു പഞ്ചായത്തു പ്രസിഡൻറ് ജോസ് അഗസ്റ്റിൻ,ബ്ലോക്കു പഞ്ചായത്തംഗം സിബിൾ സാബു,പഞ്ചായത്തു വൈസ് പ്രസിഡൻ്റ് അഷ്റഫ് മൈതീൻ, സ്ഥിരം സമിതിയധ്യക്ഷരായ ആൻസമ്മ വിൻസെൻ്റ്, വി.എസ് ഷെഫാൻ,ബിന്ദു ജോർജ്, പഞ്ചായത്തംഗങ്ങളായ ബിജു മുള്ളംകുഴിയിൽ, ഷാജു വടക്കൻ, രാജേഷ് പൊന്നും പുരയിടം, സൗമ്യ ഫ്രാൻസിസ്, ശ്രീനി വേണു, കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ.പ്രിയ ബെൽരാജ് തുടങ്ങിയവർ സംബന്ധിച്ചു.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിച്ച ആശ വർക്കർമാരെയും ആരോഗ്യ പ്രവർത്തകരെയും മെമൻ്റോ നൽകി ആദരിച്ചു.പ്രാഥമികാരോഗ്യ കേന്ദ്രമായി ആനിക്കാട് പ്രവർത്തിച്ചിരുന്ന സ്ഥാപനമാണ് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയത്.പൊതു വിഭാഗത്തിൽ രണ്ടു ഡോക്ടർമാരുടെ സേവനം ഇതോടെ കേന്ദ്രത്തിൽ ലഭ്യമാകും.ഉച്ചകഴിഞ്ഞും രോഗികൾക്ക് ഡോക്ടർമാരെ കാണാൻ സാധിക്കും.

 

ഫോട്ടോ:

ആവോലി പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയ പ്രാഥമികാരോഗ്യ കേന്ദ്രത്തിൻ്റെ പ്രവർത്തനോദ്ഘാടനം മാത്യു കുഴൽനാടൻ എംഎൽഎ നിർവഹിക്കുന്നു.

Back to top button
error: Content is protected !!