മുതിര്‍ന്ന പൗരന്മാര്‍ക്കായി ഏകദിന വിനോദയാത്ര സംഘടിപ്പിച്ചു

മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭ- വായോമിത്രം പദ്ധതിയുടെ നേതൃത്വത്തില്‍ ശാന്തിഗിരി കോളേജ് സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്‌മെന്റ്മായി സഹകരിച്ച് ഏകദിന സ്‌നേഹയാത്ര സംഘടിപ്പിച്ചു. കഴിഞ്ഞ 2 വര്‍ഷത്തോളമായി കോവിഡ് മൂലം വീടിനുള്ളില്‍ അടച്ചിരുന്ന മുതിര്‍ന്ന പൗരന്മാരുടെ മാനസികോല്ലാസം ലക്ഷ്യമിട്ടാണ് യാത്ര സംഘടിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ 6.30ന് മൂവാറ്റുപുഴ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സിനി ബിജു ഫ്‌ലാഗ് ഓഫ് ചെയ്തു. നഗരസഭാ പരിധിയിലുള്ള 50ഓളം വയോജനങ്ങള്‍, വയോമിത്രം സ്റ്റാഫ് അംഗങ്ങള്‍, കോളേജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ യാത്രയില്‍ പങ്കാളികളായി. തൃശൂര്‍ കാഴ്ച ബംഗ്ലാവ്,വടക്കുംനാഥ ക്ഷേത്രം, മറൈന്‍ വേള്‍ഡ് അക്വേറിയം ചാവക്കാട് ,സ്‌നേഹതീരം ബീച്ച്, എന്നി വിടങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തി. പ്രോജക്ട് കോഡിനേറ്റര്‍ ശ്രീ നിഖില്‍ വി,ശാന്തിഗിരി കോളേജ് സോഷ്യല്‍ വര്‍ക്ക്(എംഎസ്ഡബ്ല്യു) വിദ്യാര്‍ത്ഥികളായ ആള്‍ഡ്രിന്‍ പോള്‍, ഭീമാ എം എന്‍, ഡിറ്റുമോള്‍ സാനി, അശ്വതി ബേബി എന്നിവര്‍ നേതൃത്വം നല്‍കി.

Back to top button
error: Content is protected !!