രണ്ടാർ എച്ച് എം ഹയർസെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനം

മൂവാറ്റുപുഴ: രണ്ടാർ എച്ച് എം ഹയർസെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനം നഗരസഭ
പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിസ അഷ്റഫ് ഉദ്ഘാടനo ചെയ്തു.പ്രിൻസിപ്പൽ ഷെറീന വി .എം അദ്ധ്യക്ഷത വഹിച്ചു. ഹരിത ക്ലബ് കോർഡിനേറ്റർ ഗ്രീന ടീച്ചർ പരിസ്ഥിതി ദിന സന്ദേശം നൽകി. കുട്ടികളുടെ ഗ്രാൻഡ് പേരൻസിനെ ഉൾപ്പെടുത്തി ” നല്ല നാളേക്കായി മധുരമുള്ള പച്ചപ്പ് ” പദ്ധതിയുടെ ഭാഗമായുള്ള ഫല വ്യക്ഷ തൈ നടൽ നടത്തിയത് ദിനാചരണത്തെ ആകർഷണീയമാക്കി. വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് സ്ക്കൂൾ ഉദ്യാനവും മനോഹരമാക്കി.

Back to top button
error: Content is protected !!