*എന്റെ നാട് എന്റെ ഗ്രാമം പദ്ധതി; 25-ാമത് വീടിന്റെ താക്കോല്‍ദാനം നാളെ.*

മൂവാറ്റുപുഴ: എന്റെ നാട് എന്റെ ഗ്രാമം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചു നൽകുന്ന 25-ാമത് വീടിന്റെ താക്കോല്‍ദാനം തിങ്കളാഴ്ച രാവിലെ 10 മണിയ്ക്ക് മുന്‍. മന്ത്രി ടി.യു. കുരുവിള നിര്‍വ്വഹിക്കും. മുത്തംകുഴി തോട്ടത്തിക്കാവ് ഭഗവതി ക്ഷേത്രത്തിനു സമീപം 4 സെന്റ് സ്ഥലവും വീടുമാണ് പ്ലാംക്കോട്ടില്‍ പുഷ്പ പ്രേമനും കുടുംബത്തിനും നൽകുന്നത്. എന്റെ നാട് ചെയര്‍മാന്‍ ഷിബു തെക്കുംപുറം അധ്യക്ഷത വഹിക്കും. സ്ഥലമില്ലാത്തവര്‍ക്ക് സ്ഥലവും വീടും നിര്‍മ്മിച്ചു നല്‍കുന്നതാണ് എന്റെ നാട് എന്റെ ഗ്രാമം പദ്ധതി. കോതമംഗലം
എന്റെ നാട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

Back to top button
error: Content is protected !!