കീഴില്ലം പാണിയേലി പോര് റോഡ് ഒന്നാം ഘട്ടം ബിഎംബിസി നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി എൽദോസ് കുന്നപ്പിള്ളി എം എൽ എ യുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി.

 

പെരുമ്പാവൂർ : കീഴില്ലം പാണിയേലി പോര് റോഡ് കിഫ്‌ബിയിൽ ഉൾപ്പെടുത്തി ബിഎംബിസി നിലവാരത്തിൽ പുനർനിർമ്മിക്കാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ ഒന്നാം ഘട്ടമായ കീഴില്ലം മുതൽ കുറുപ്പുംപടി വരെയുള്ള റോഡുമായി ബന്ധപ്പെട്ട നടപടികൾ ആണ് ആരംഭിച്ചത്.

കിഫ്‌ബി മാനദണ്ഡം അനുസരിച്ചു 10 മീറ്റർ വീതി ലഭ്യമായാൽ മാത്രമേ ഈ പദ്ധതി നടപ്പിലാക്കാൻ സാധിക്കുകയുള്ളു.
കഴിഞ്ഞ ദിവസം പെരുമ്പാവൂർ എം എൽ എ എൽദോസ് കുന്നപ്പള്ളിയുടെ ഓഫീസിൽ കൂടിയ അവലോകന യോഗത്തിന്റെ തുടർച്ചയായിട്ടാണ് ഇന്ന് സ്ഥലം സന്ദർശിച്ചത്.എം എൽ എ യും പ്രദേശത്തെ ജനപ്രതിനിധികളും പൊതുമരാമത്ത് ഉദ്യോഗസ്ഥരും കിഫ്‌ബി ഉദ്യോഗസ്ഥരും കൂടി സ്ഥലം സന്ദർശിക്കുകയും സ്ഥലം ലഭ്യതയെക്കുറിച്ചു പരിശോധിക്കുകയും ചെയ്തു. രായമംഗലം പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രി എൻ പി അജയകുമാർ വാർഡ് മെമ്പർമാർ, കൂവപ്പടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ബേസിൽ പോൾ കെ ആർ എഫ് ബി എക്സിക്യൂട്ടീവ് എൻജിനീയർ മിനി മാത്യു, കുറുപ്പുംപടി സെക്ഷൻ PWD അസിസ്റ്റന്റ് എൻജിനീയർ അർച്ചനയും മറ്റ് ഉദ്യോഗസ്ഥരും എം എൽ എ യുടെ നേതൃത്വത്തിലുള്ള സംഘത്തിൽ ഉണ്ടായിരുന്നു.തുടർ നടപടികൾ ദ്രുതഗതിയിൽ ആക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ സംഘം തീരുമാനിച്ചു.
എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പാണിയേലി പോരിന്റെ അനുബന്ധ റോഡിന്റെ വികസനം യാഥാർഥ്യമാകുന്നതോടെ ടൂറിസം മേഖലക്ക് ഇത് പുത്തനുണർവ് നൽകുമെന്നും സ്ഥലം സന്ദർശിച്ച എൽദോസ് കുന്നപ്പള്ളി എം എൽ എ പറഞ്ഞു.

Back to top button
error: Content is protected !!