എല്‍ദോ എബ്രഹാം പൈങ്ങോട്ടൂര്‍ പോത്താനിക്കാട് പഞ്ചായത്തുകളില്‍ പര്യടനം നടത്തി

 

മൂവാറ്റുപുഴ: മൂവാറ്റുപുഴ മണ്ഡലത്തിലെ പോത്താനിക്കാട്, പൈങ്ങോട്ടൂര്‍ പഞ്ചായത്തുകളിലായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എല്‍ദോ എബ്രഹാമിന്റെ ഇന്നത്തെ പര്യടനം. രാവിലെ മൂവാറ്റുപുഴയില്‍ വിവിധ സ്ഥാപനങ്ങള്‍, ആശുപത്രി ആരാധനാലയങ്ങള്‍ എന്നിവിടങ്ങളിലെത്തി വോട്ടഭ്യര്‍ത്ഥിച്ച ശേഷമായിരുന്നു പര്യടനം ടൗണിലെ തൊഴില്‍ ശാലകള്‍, വ്യാപാര സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് വോട്ടഭ്യര്‍ത്ഥിച്ചു. സ്മാര്‍ട്ട് വില്ലേജ് ഓഫീസ്, കെഎസ്ഇബി ഓഫീസ്, മൃഗാശുപത്രി, ആയുര്‍വേദ ആശുപത്രി നിര്‍മ്മാണം, റോഡ് വികസനം, വിദ്യാലയ നവീകരണവും കെട്ടിടം നിര്‍മ്മാണവും കിഫ്ബിയില്‍ നിന്നും അനുവദിച്ച 29-കോടി രൂപ മുടക്കി നിര്‍മിക്കുന്ന നിയോജക മണ്ഡലത്തിലെ ഏറ്റവും വലിയ കുടിവെള്ള പദ്ധതിയായ പൈങ്ങോട്ടൂര്‍ കുടിവെള്ള പദ്ധതി, തുടങ്ങിയവയാണ് അഞ്ച് വര്‍ഷത്തിനിടെ പഞ്ചായത്തിലെ പ്രധാന പദ്ധതികള്‍. പോത്താനിക്കാട് പര്യടനം. പാറയ്ക്കപ്പീടികയില്‍ സമാപിച്ചു.തുടര്‍ന്ന് പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ മണിപ്പാറ കോളനിയില്‍ നിന്ന് പര്യടനം. നടപ്പിലാക്കിയ പൈങ്ങോട്ടൂര്‍ തുടങ്ങി. കടവൂര്‍, പനങ്കര, പൈങ്ങോട്ടൂര്‍ ടൗണ്‍ എന്നിവിടങ്ങളില്‍ വോട്ടഭ്യര്‍ത്ഥിച്ചു. നാളെ രാവിലെ മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ വാളകം പഞ്ചായത്തിലും ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ ആരക്കുഴ പഞ്ചായത്തിലും പര്യടനം നടത്തും.

ചിത്രംമൂവാറ്റുപുഴ മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എല്‍ദോ എബ്രഹാം പോത്തിനിക്കാട് ടൗണില്‍ വോട്ടഭ്യര്‍ത്ഥിക്കുന്നു.

Back to top button
error: Content is protected !!