ഈസ്റ്റ് മാറാടി സ്‌കൂളില്‍ ലോക എയിഡ്‌സ് ദിനം ആചരിച്ചു

മാറാടി: ലോക എയ്ഡ്‌സ് ദിനത്തോടുബന്ധിച്ച് രോഗിയെ അല്ല രോഗം വരുന്ന വഴിയെ അകറ്റണം എന്ന സന്ദേശവുമായി ഈസ്റ്റ് മാറാടി സ്‌കൂളിലെ ജൂനിയര്‍ റെഡ്‌ക്രോസ് യൂണിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണക്ലാസ്സും റാലിയും സംഘടിപ്പിച്ചു. എസ്.ആര്‍.ജി. കണ്‍വീനര്‍ ഗ്രേസി കുര്യന്‍ ബോധവല്‍ക്കരണ ക്ലാസ്സ് നയിച്ചു. വിദ്യാര്‍ത്ഥി പ്രതിനിധി ശില്പ ശിവന്‍ എയ്ഡ്‌സ് പ്രതിരോധമാര്‍ഗങ്ങളെക്കുറിച്ച് പ്രസംഗിച്ചു. ഹെഡ്മാസ്റ്റര്‍ അജയന്‍ എ.എ, ജെ.ആര്‍.സി.കണ്‍വീനര്‍ ഗിരിജ എം.പി., ജെ.സ്റ്റാഫ് സെക്രട്ടറി അനില്‍കുമാര്‍ പി.കെ, ഗ്രേസി കുര്യന്‍, സിലി ഐസക്, ഷീബ എം.ഐ, ഹണി വര്‍ഗീസ്, രതീഷ് വിജയന്‍ തുടങ്ങിയവര്‍പങ്കെടുത്തു.

 

Back to top button
error: Content is protected !!