ഈസ്റ്റ് മാറാടി കടുവേലി പാടശേഖരത്ത് വിത്തിറക്കി

മാറാടി: മാറാടി പഞ്ചായത്തില്‍ ഒമ്പതാം വാര്‍ഡില്‍ 20 വര്‍ഷമായി തരിശ്ശായി കിടന്ന നാലേക്കര്‍ സ്ഥലത്താണ് കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നെല്‍കൃഷി ഇറക്കിയിരിക്കുന്നത്. കടുവേലി പാടശേഖരത്ത് ചൊവ്വാഴ്ച നടന്ന ഞാര്‍ നടീല്‍ എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍ ഉദ്ഘാടനം ചെയ്തു. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിക്ക് പിന്തുണയായാണ് മാറാടിയില്‍ നെല്‍കൃഷി ആരംഭിച്ചത്. വേനല്‍ക്കാലത്ത് നെല്‍ കൃഷിക്കാവശ്യമായ വെള്ളം ലഭിക്കുന്നതിനായി താല്‍ക്കാലിക തടയണയും പാടശേഖരത്ത് ഒരുക്കിയിട്ടുണ്ട്. മാറാടി കൃഷി ഓഫീസര്‍ ഡിക്സണ്‍ ദേവസ്യ, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ വേണു എസ്.ജി, സുമേഷ് എം.പി, പാടശേഖര സെക്രട്ടറി റെജി ഐസക്ക് മൂലംകുഴി, വാര്‍ഡ് മെമ്പര്‍ സിജി ഷാമോന്‍, സരള രാമന്‍ നായര്‍, കിസാന്‍ സഭ മണ്ഡലം സെക്രട്ടറി പോള്‍ പൂമറ്റം, ശ്രീശാന്ത്, സുദീപ് പാലുമൂട്ടില്‍ പ്രിന്‍സ് ആനിക്കാട് തുടങ്ങിയവര്‍പ്രസംഗിച്ചു.

 

Back to top button
error: Content is protected !!