വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി ഡിവൈഎഫ്‌ഐ വാളകം മേഖല കമ്മിറ്റി

മൂവാറ്റുപുഴ: ഡിവൈഎഫ്‌ഐ വാളകം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്ക്പഠനോപകരണങ്ങള്‍വിതരണം ചെയ്തു. കടാതി ഗവ. എല്‍പി സ്‌കൂളില്‍ ജില്ല പ്രസിഡന്റ് അനീഷ് എം മാത്യു പ്രധാനാധ്യാപിക എ ബി ദീപയ്ക്ക്പഠനോപകരണങ്ങള്‍ മാറി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് സെക്രട്ടറി ഫെബിന്‍ പി മൂസ, മേഖല സെക്രട്ടറി എം സി അമല്‍ദേവ്, പ്രസിഡന്റ് കെ ആര്‍ വിഷ്ണു രാജ്, ട്രഷറര്‍ ടി വി ലിജോ, കെ എ സുനീഷ്, അനന്ദു ഭാസി, വിഷ്ണു മണി, മഹേഷ് എന്നിവര്‍ പ്രസംഗിച്ചു. വാളകം പഞ്ചായത്തിലെ പൊതുവിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ പത്തുവരെ ക്ലാസ്സുകളിലെ നിര്‍ധനരായ 59 കുട്ടികള്‍ക്ക് പഠനോപകരണവും 48 കുട്ടികള്‍ക്ക് ബാഗും നല്‍കി. പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയും പടക്കം വില്‍പ്പനയിലൂടെയും പൊതുജനങ്ങള്‍ക്ക് സമ്മാന കൂപ്പണ്‍ നല്‍കിയുമാണ് ആവശ്യമായ തുക ഡിവൈഎഫ്‌ഐ സമാഹരിച്ചത്. ഞായറാഴ്ചയാണ് സമ്മാന കൂപ്പണ്‍ നറുക്കെടുപ്പ്.

 

Back to top button
error: Content is protected !!