ഡിവൈഎഫ്‌ഐ അടിവാട്, പൈമറ്റം, കടവൂര്‍ മേഖലാ കമ്മിറ്റികള്‍ കോവിഡ് രോഗമുക്തരായവരുടെ വീടുകള്‍ അണു വിമുക്തമാക്കി.

 

മൂവാറ്റുപുഴ : ഡിവൈഎഫ്‌ഐ അടിവാട്, പൈമറ്റം, കടവൂര്‍ മേഖലാ കമ്മിറ്റികള്‍ കോവിഡ് രോഗമുക്തരായവരുടെ വീടുകള്‍ അണു വിമുക്തമാക്കി. ഡിവൈഎഫ്‌ഐ കടവൂര്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂന്ന് വീടുകളാണ് അണുവിമുക്തമാക്കിയത്. കവളങ്ങാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്് കെബി മുഹമ്മദ് ഡിവൈഎഫ്‌ഐ അടിവാട് മേഖലാ കമ്മിറ്റിക്ക് കോവിഡ് ബാധിതരുടെ വീടുകള്‍ അണു വിമുക്തമാക്കുന്നതിനുള്ള സ്‌പ്രേയര്‍ വാങ്ങിനല്‍കി. തുടര്‍ന്ന് പുലിക്കുന്നേപ്പടി കവലയും കോവിഡ് നെഗറ്റീവായ വീടും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അണുവിമുക്തമാക്കി.

ഫോട്ടോ…..ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പുലിക്കുന്നേപ്പടിയില്‍ വീട് അണുവിമുക്തമാക്കുന്നു

Back to top button
error: Content is protected !!