നാട്ടിന്‍പുറം ലൈവ്പൈങ്ങോട്ടൂര്‍

അങ്കണവാടി മുറ്റത്ത് വീണ തെങ്ങ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വെട്ടിമാറ്റി

പല്ലാരിമംഗലത്ത് നഴ്സറി സ്‌കൂളിന്റെ മുറ്റത്തും കിണറിന്റെ മുകളിലുമായി വീണുകിടന്ന തെങ്ങ് വാര്‍ഡ് മെമ്പര്‍ നസിയ ഷെമീറിന്റെ നേതൃത്വത്തില്‍ ഡിവൈഎഫ്‌ഐ പല്ലാരിമംഗലം വെയ്റ്റിംഗ് ഷെഡ് യൂണിറ്റ് പ്രവര്‍ത്തകര്‍ വെട്ടിമാറ്റി. ഒമ്പതാം വാര്‍ഡിലെ നേഴ്‌സറി സ്‌കൂള്‍ വളപ്പിലാണ് മരം വീണത്. ഡിവൈഎഫ്‌ഐ വെയ്റ്റിങ് ഷെഡ് യൂണിറ്റ് സെക്രട്ടറി ഫിറോസ് കെ അബ്ദുല്‍ കലാം, ട്രഷറര്‍ സി എസ് ശാഹുല്‍ ഷാ, ജോയിന്റ് സെക്രട്ടറി ഫസല്‍ മെഹ്ബൂബ്, എക്‌സിക്യൂട്ടീവ് അംഗം ബാദുഷ സലാഹുദ്ദീന്‍, ആരോമല്‍ കൃഷ്ണന്‍, കര്‍ഷകസംഘം വില്ലേജ് കമ്മിറ്റി അംഗം എ എസ് അഷറഫ്, നൂറുദ്ദീന്‍ തെക്കേക്കര തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Back to top button
error: Content is protected !!
Close