അപകടംചരമം

വീടിന്റെ റൂഫ് നിര്‍മാണത്തിനിടെ 11 കെ.വി ലൈനില്‍തട്ടി മടക്കത്താനം സ്വദേശിയായ യുവാവ് ഷോക്കേറ്റ് മരിച്ചു

 

തൊടുപുഴ: വീടിന്റെ റൂഫ് നിര്‍മാണത്തിനിടയില്‍ സമീപത്തു കൂടി കടന്നു പോകുന്ന 11 കെ.വി ലൈനില്‍ ഇരുമ്പ് കമ്പി തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചു. മടക്കത്താനം പുത്തന്‍പുരയില്‍ അനീഷാ (35) ണ് മരിച്ചത്. തൊടുപുഴയ്ക്ക് സമീപം അഞ്ചിരിയില്‍ തിങ്കളാഴ്ച വൈകുന്നേരം അഞ്ചോടെയായിരുന്നു അപകടം. അനീഷിന്റെ നേതൃത്വത്തില്‍ ഇവിടെ ഒരു വീടിന്റെ റൂഫ് നിര്‍മാണം നടക്കുന്നതിനിടയില്‍ സമീപത്തു കൂടി കടന്നു പോകുന്ന 11 കെ.വി ലൈനില്‍ കൈയിലിരുന്ന കമ്പി അബദ്ധത്തില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഷോക്കേറ്റ് തെറിച്ചു വീണ അനീഷിനെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. ചൊവ്വാഴ്ച പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ഭാര്യ ശരണ്യ. മകന്‍. ആദിദേവ്.

Back to top button
error: Content is protected !!